വിവരാവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ ആരുടെയും ഔദാര്യമല്ലെന്നും അവ പിടിച്ചുവാങ്ങേണ്ടതല്ല : വിവരാവകാശ കമീഷണർ
വിവരാവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ ആരുടെയും ഔദാര്യമല്ലെന്നും അവ പിടിച്ചുവാങ്ങേണ്ടതല്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമീഷൻ ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരം ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചാൽ ഓഫീസിൽ വന്ന് ഫയൽ പരിശോധിച്ച് രേഖകളുടെ പകർപ്പെടുക്കാമെന്ന് മറുപടി നൽകുന്നത് ഉചിതമല്ല. ലഭ്യമായ വിവരങ്ങൾ തപാൽ/ഇ-മെയിൽ വഴി അപേക്ഷകന് വേഗത്തിൽ അയച്ചുനൽകണം. വിവരം നൽകാനുള്ള പരമാവധി സമയമാണ് 30 ദിവസം. ഒരു പൊതു അധികാരിക്ക് പ്രാപ്യമാവുന്ന സ്വകാര്യ മേഖലയിലെ വിവരവും ലഭ്യമാക്കേണ്ടതാണ്. ഉദ്യോഗസ്ഥരും അപേക്ഷകരും വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് പെരുമാറണമെന്നും കമീഷണർ പറഞ്ഞു.
നിശ്ചിത സമയത്തിനുള്ളിൽ വിവരം ലഭ്യമാക്കാത്ത വിവിധ ഓഫീസുകളിലെ വിവരാവകാശ ഓഫീസർമാർക്കെതിരെ നടപടി സ്വീകരിക്കാൻ കമീഷൻ തീരുമാനിച്ചു. സിറ്റിങ്ങിൽ 17 പരാതികൾ തീർപ്പാക്കി.
.jpg)

