വലത്തെ കഴുത്തിന് ക്ഷതമേറ്റു, തല തിരിക്കാൻ കഴിയാത്തവിധം വേദന... ! ആരോഗ്യമന്ത്രി വീണാ ജോർജ് ഐസിയുവിൽ ചികിത്സയിൽ തുടരുന്നു ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രതിഷേധം നടന്നതായും പിന്നീട് മന്ത്രി ഒരു കുഴപ്പവുമില്ലാതെ മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ നേരിട്ട് ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാനില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ, കരിങ്കൊടി വീശുന്നതിനിടെ അത് മന്ത്രിയുടെ കഴുത്തിൽ വന്ന് പതിച്ചുവെന്നാണ് സി.പി.എം വാദം.
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെ.എസ്.യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതരമായി പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ വലത്തെ കഴുത്തിന് ക്ഷതമേറ്റതായും തല അങ്ങോട്ടുമിങ്ങോട്ടും തിരിക്കാൻ കഴിയാത്തവിധം വേദന അനുഭവപ്പെടുന്നുണ്ടെന്നും എം.വി. ജയരാജൻ അറിയിച്ചു.
tRootC1469263">
ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ കയ്യേറ്റത്തിന്റെ ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രതിഷേധം നടന്നതായും പിന്നീട് മന്ത്രി ഒരു കുഴപ്പവുമില്ലാതെ മൂന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ നേരിട്ട് ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാനില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ, കരിങ്കൊടി വീശുന്നതിനിടെ അത് മന്ത്രിയുടെ കഴുത്തിൽ വന്ന് പതിച്ചുവെന്നാണ് സി.പി.എം വാദം. ഇതിന്റെ ദൃശ്യങ്ങൾ സി.പി.എം പുറത്തുവിട്ടെങ്കിലും,
അത് മന്ത്രിയുടെ ഗൺമാൻ ആണെന്നും സൂകൂൾ പഠനകാലത്തെ മികച്ച നടിയായ മന്ത്രിയുടെ വെറും ‘അഭിനയം’ ആണ് ഇതെന്നും ആരോപണത്തിൽ കെ.എസ്.യു ഉറച്ചുനിൽക്കുകയാണ്.
മന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. തലശ്ശേരിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ റീത്ത് വെച്ചതും കോടിയേരിയിലെ ഓഫീസ് തീയിട്ട് നശിപ്പിച്ചതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ കണ്ണൂർ ഡി.സി.സി ഓഫീസിനും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനും പോലീസ് വൻ സുരക്ഷയൊരുക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു.
.jpg)


