ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിൽ മരംവീണ് അപകടം; പാലക്കാട് എട്ടുവയസുകാരൻ ഉൾപ്പെടെ 2 പേർക്ക് പരിക്ക്
Mar 10, 2025, 12:21 IST


പാലക്കാട്: കവളപ്പാറ ആരിയങ്കാവ് റോഡിൽ ഓടികൊണ്ടിരുന്ന ഓട്ടോക്ക് മുകളിൽ മരംവീണ് എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ചുഡുവാലത്തൂർ സ്വദേശിയായ സജീഷ് കുമാർ (40), ആശീർവാദ് (8) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശീർവാദിന് തലക്കും താടിക്കും പരിക്കേറ്റിട്ടുണ്ട്. റോഡിനു സമീപം നിന്നിരുന്ന ഉണങ്ങിയ മരമാണ് ഓട്ടോക്ക് മുകളിലേക്ക് വീണത്. ഓട്ടോ പൂർണമായും തകർന്നു.