തിരുവല്ലയിൽ അനധികൃതമായി നികത്തുനടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ റവന്യു അധികൃതര്‍ വ്യാജ പാസുമായി എത്തിയ മണ്ണുലോറികള്‍ പിടിച്ചു

Revenue officials, acting on information about illegal land reclamation in Thiruvalla, seized soil-laden lorries that had arrived with forged passes.

 തിരുവല്ല : അനധികൃതമായി നികത്തുനടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ റവന്യു അധികൃതര്‍ വ്യാജ പാസുമായി എത്തിയ മണ്ണുലോറികള്‍ പിടിച്ചു. കുറ്റൂര്‍ കോതാട്ടുചിറ കലുങ്കിന് സമീപമാണ് വ്യാജ പാസുമായി ലോറിയില്‍ മണ്ണെത്തിച്ചത്. തഹസില്‍ദാര്‍ ജോബില്‍ കെ. ജോര്‍ജിന്റെ നേതൃത്വത്തിലുളള സംഘം ലോറികള്‍ പിടികൂടി തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറി. നികത്തുനടക്കുന്ന പുരയിടം തരംമാറ്റി കരഭൂമിയാക്കികിട്ടിയതാണെന്ന് തഹസില്‍ദാര്‍ പറഞ്ഞു. 

Revenue officials, acting on information about illegal land reclamation in Thiruvalla, seized soil-laden lorries that had arrived with forged passes.

എന്നാല്‍ കോതാട്ടുചിറ തോടിന്റെ ഭാഗങ്ങള്‍ ഉള്‍പ്പടെ നികത്തുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് പരിശോധിക്കാന്‍ താലൂക്ക് സര്‍വയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവിധ ഉത്തരവുകളുടെ മറവില്‍ തോടിന്റെ പലഭാഗങ്ങള്‍ മുമ്പ് നികത്തിയെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. കൃഷിയില്ലാതെ കിടക്കുന്ന പാടങ്ങളിലേക്കടക്കം വഴിയുണ്ടാക്കിയെടുക്കാനുളള നീക്കമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

Revenue officials, acting on information about illegal land reclamation in Thiruvalla, seized soil-laden lorries that had arrived with forged passes.

Tags