മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള സഹായം തുടരും: റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍

'30 lakhs house made into 20 lakhs propaganda is wrong'; There has been no delay in Wayanad rehabilitation - Minister K Rajan
'30 lakhs house made into 20 lakhs propaganda is wrong'; There has been no delay in Wayanad rehabilitation - Minister K Rajan

വയനാട്:  മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ദുരന്തബാധിതരായ ജീവനോപാധി നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം 9 മാസത്തേക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി.

കിടപ്പ് രോഗികളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് 300 രൂപ വീതം 9 മാസത്തേക്ക് നല്‍കും നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു മാസം 1000 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പണ്‍ ജില്ലാ ഭരണകൂടം മുഖേനനല്‍കിയിട്ടുണ്ട്. മറ്റൊരു ഉപജീവനമാര്‍ഗം ലഭ്യമല്ലെന്ന സത്യവാങ്മൂലം ലഭ്യമാക്കിയ ശേഷമായിരിക്കും തുക അനുവദിക്കുക
 

Tags