സഹോദരൻ്റെ വിവാഹത്തിന് നാട്ടിലെത്തി;ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Updated: Aug 27, 2026, 10:42 IST
പ്രവാസിയായ വിഷ്ണു സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് നാട്ടിലെത്തിയത്
കൊല്ലം: അഞ്ചലില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടമുളക്കല്‍ സ്വദേശി വിഷ്ണു (34) ആണ് മരിച്ചത്.വീടിന് സമീപത്തെ ചിറയില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് ഇന്നലെ വൈകിട്ട് അപകടമുണ്ടായത്.
വീടിന് സമീപത്തെ ചിറയില്‍ കുളിക്കാനിറങ്ങിയ വിഷ്ണു മുങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് വിഷ്ണുവിനെ ചിറയില്‍നിന്ന് കരയ്ക്കെത്തിച്ചു.തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായ വിഷ്ണു സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് നാട്ടിലെത്തിയത്
.jpg)

