ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്ത് നിന്ന് നാട്ടിലെത്തി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന്‍

fresh cut

നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട് താമരശേരി പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു.

ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്ത് നിന്ന് നാട്ടിലെത്തി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താമരശേരിയിലെ ഫ്രഷ് കട്ട് സമരമസമിതി ചെയര്‍മാന്‍. കുടുക്കില്‍ ബാബുവാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് നാമനിര്‍ദേശ പത്രികയുടെ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്. നേപ്പാളില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗമാണ് ബാബു നാട്ടിലെത്തിയത്. നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട് താമരശേരി പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു.

tRootC1469263">

കുടുക്കില്‍ ബാബു സ്ഥാനാര്‍ത്ഥിയാകുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും കുടുക്കില്‍ ബാബുവിനെ പിടിക്കണമെന്നായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാല്‍ വിദേശത്ത് നിന്ന് നേപ്പാളില്‍ വിമാനമിറങ്ങിയ ബാബു റോഡ് മാര്‍ഗം ഇന്ത്യയിലെത്തുകയായിരുന്നു. പിന്നീട് ആഭ്യന്തര ഫ്ളൈറ്റ് വഴി കോഴിക്കോടേക്കുമെത്തി. ആഭ്യന്തര ഫ്ളൈറ്റ് വഴി വരുമ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ബാധകമല്ലാത്തതിനാല്‍ കുടുക്കില്‍ ബാബു രക്ഷപ്പെടുകയായിരുന്നു.

ഗസറ്റഡ് ഓഫീസര്‍ മുമ്പാകെ ഒപ്പിട്ട് നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് തന്നെ കുടുക്കില്‍ ബാബു രക്ഷപ്പെട്ടു. പത്രിക തയ്യാറാക്കാന്‍ സഹായിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഹാഫിസ് റഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താമരശേരി പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ യുഡിഎഫ് വേണ്ടിയാണ് ബാബു മത്സരിക്കുന്നത്. സംഘര്‍ഷത്തില്‍ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഒക്ടോബര്‍ 21നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു

Tags