ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു റസൂല്‍ പൂക്കുട്ടി

resul

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ചത്

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു റസൂല്‍ പൂക്കുട്ടി. സര്‍ക്കാര്‍ മാറിയ പശ്ചാത്തലത്തിലാണ് രാജി. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിര്‍ദേശം യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. അതേസമയം പുതിയ ചെയര്‍മാനായി പല പേരുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ജഗദീഷ്, സലിം കുമാര്‍, ദീപു കരുണാകരന്‍ തുടങ്ങിയവരാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ചത്. ചെയര്‍മാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഇതേ തുടര്‍ന്ന് പ്രേംകുമാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം റസൂല്‍ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതോടെ സര്‍ക്കാരിന് പുതിയ ചെയര്‍മാനെ അക്കാദമിയില്‍ നിയമിക്കേണ്ടതുണ്ട്. 

Tags