നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം

Nelliampathy

വിനോദസഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് യാത്രകള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.

പാലക്കാട് ജില്ലയില്‍ കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. 

വിനോദസഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് യാത്രകള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകള്‍ക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നെന്മാറ, മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags