ഗുരുവായൂർ ക്ഷേത്രത്തിൽ അറ്റകുറ്റപണികൾ ; ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം

Repairs underway at Guruvayur temple; restrictions on pradakshina from today till Friday

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.  രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണമേർപ്പെടുത്തിയത്.

തെക്ക്, പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേല്‍ക്കൂരയില്‍ പൊട്ടിനില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ത്തിമാറ്റി സിമന്റ് പ്ലാസ്റ്ററിങ് നടത്തേണ്ടതിനാല്‍ ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയ്ക്കാണ് നിയന്ത്രണം.

tRootC1469263">

Tags