ശബരിമലയില്‍ ഇന്നും അരവണയ്ക്ക് നിയന്ത്രണം
മൂന്നുലക്ഷം കരുതല്‍ സ്റ്റോക്ക് ഉണ്ടായിരുന്നു. എന്നാല്‍ തിരക്ക് കൂടിയെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം
ശബരിമലയില്‍ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് നല്‍കുന്നത്. 20 ദിവസമായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. പ്ലാന്റ് പുനര്‍നിര്‍മാണമെന്നാണ് ദേവസ്വത്തിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഒരാള്‍ക്ക് ഒരു അരവണ വീതം ആണ് ഇന്നലെ രാത്രിയില്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ബഹളം വച്ചിരുന്നു.
മൂന്നുലക്ഷം കരുതല്‍ സ്റ്റോക്ക് ഉണ്ടായിരുന്നു. എന്നാല്‍ തിരക്ക് കൂടിയെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം. തിരക്ക് മുന്‍കൂട്ടി കാണുന്നതില്‍ ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് ആക്ഷേപമുയരുന്നുണ്ട്. കന്നിമാസ പൂജയ്ക്ക് ഇത്രയധികം തിരക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പ്ലാന്റ് അറ്റകുറ്റപ്പണിയുടെ ഭാഗമായി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ബോര്‍ഡ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ദിവസം ഒരു ലക്ഷം വരെ അരവണ നിര്‍മ്മിക്കുന്നതിനായിട്ടാണ് കോടതി അനുമതിയോടെ പ്ലാന്റിന്റെ ശേഷി കൂട്ടുന്നത്.
.jpg)

