സർക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടമായി, തിരുത്തേണ്ടത് തിരുത്താൻ മുഖ്യമന്ത്രി തയാറാകണം : പിണറായി വിജയൻ
തിരുവനന്തപുരം: ഭരണത്തിലേറി ആറുമാസം പിന്നിട്ട യു.ഡി.എഫ് സർക്കാറിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും തിരുത്തേണ്ടത് തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി അത് ചെയ്യുന്നില്ല. സർക്കാർ അധികാരത്തിൽ വന്ന് ആറുമാസം കഴിയുമ്പോൾ പൊതുഅഭിപ്രായം എന്താണെന്ന് ഇന്നത്തെ മാധ്യമങ്ങൾ നോക്കിയാലറിയാം. കൂട്ടുത്തരവാദിത്തം നഷ്‌ടമായി. ഇത്തരമൊരു സാഹചര്യം ഒരു മന്ത്രിസഭക്കും അഭിലഷണീയമല്ല. സ്വന്തംപാർട്ടി പ്രസിഡന്‍റായ മന്ത്രിയോട് പോലും കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. ഘടകക്ഷി മന്ത്രിമാരോട് ഒന്നും ആലോചിക്കുന്നില്ല. സ്വന്തം പാർട്ടിയെയും മുന്നണിയെയും വിശ്വാസത്തിൽ എടുത്തുകൊണ്ട് മുന്നോട്ടു പോകാൻ കഴിയാതെ എൽ.ഡി.എഫിനെ കുറ്റപ്പെടുത്തുന്നു. ടീം യു.ഡി.എഫ് വിഘടിത ടീമായി മാറിയിരിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
തങ്ങളുടെ ഒരു സർക്കാറണെന്ന നിലയിലാണ് ബി.ജെ.പി പറയുന്നത്. സംഘപരിവാർ പ്രീണനവും വിധേയത്വവും പൊലീസ് രാജുമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 വർഷം മുഖ്യമന്ത്രിയായിരുന്ന ആളാണ് താൻ. മുന്നിണിയിൽ എല്ലാ കാര്യങ്ങളും ചർച്ചചെയ്താണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. തീരുമാനങ്ങളിൽ എല്ലാവർക്കും ഏക അഭിപ്രായമായിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്നത് അങ്ങനെയല്ല. ഏകാധിപത്യമാണ് ഭരണത്തിൽ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
.jpg)

