കൃഷിയെ ആദരിക്കുന്നത് കർഷകനെയും ഭക്ഷണത്തെയും നമ്മുടെ ജീവിതത്തെയും ആദരിക്കലാണ്: മന്ത്രി പി പ്രസാദ്

P Prasad

തിരുവനന്തപുരം: വയലിനെ ആദരിക്കുന്നത് കൃഷിയെ ആദരിക്കലാണെന്നും അത് കർഷകനെയും ഭക്ഷണത്തെയും നമ്മുടെ ആരോഗ്യത്തെയും ആദരിക്കലാണെന്നും കൃഷിമന്ത്രി പി പ്രസാദ്. വയലാദരം എന്ന പേരിൽ പിരപ്പമൺകാട് പാടശേഖരത്തിൽ സംഘടിപ്പിച്ച കർഷകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

56.4% രോഗങ്ങൾ ഉണ്ടാകുന്നത് അനാരോഗ്യകരമായ ഭക്ഷണത്തിൽ നിന്നുമാണെന്നതാണ് ICAR കണക്കുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യത്തോടെ ജീവിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം ലഭ്യമായേ മതിയാകൂ. ലോകത്ത് ബ്ലൂ സോൺ ആയി അറിയപ്പെടുന്ന പ്രദേശങ്ങളിൽ കൃഷി അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ജീവിക്കുന്നവരെ നമ്മൾ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.

ചിറയിൻകീഴ് എംഎൽഎ വി. ശശി അധ്യക്ഷനായ ചടങ്ങിൽ പിരപ്പമൺകാട് പാടശേഖരസമിതി പ്രസിഡന്റ് സാബു വി. ആർ സ്വാഗതം ആശംസിച്ചു. വയൽസേന അംഗത്വ വിതരണവും വയൽപുസ്തക പ്രകാശനവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രസ്തുത വേദിയിൽ നടന്നു. പിരപ്പമൺകാട് പാടശേഖര സമിതിയുടെ മാതൃകപരമായ പ്രവർത്തനങ്ങൾക്ക് മന്ത്രി ആശംസകൾ നേർന്നു. 

Tags