തൃശൂർ മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി

Republic Day celebrations were held at Thrissur Mukkatukara under the leadership of the Indian National Congress
Republic Day celebrations were held at Thrissur Mukkatukara under the leadership of the Indian National Congress

തൃശൂർ : 76-ാമത് റിപ്പബ്ലിക് ദിനം മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി, ഭരണഘടന സംരക്ഷണ പ്രതിജ്ഞ പുതുക്കി ആഘോഷിച്ചു.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ കെ.പി.സി.സി.മെമ്പർ ശ്രീ. ടി.വി.ജി.മോനോൻ പതാക ഉയർത്തി സന്ദേശം നൽകി. ചടങ്ങിൽ യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

അന്നം ജെയ്ക്കബ്, കെ.കെ.ആൻ്റോ, ടി.ശ്രീധരൻ, ശശി നെട്ടിശ്ശേരി, സി.ഡി.റാഫി, സി.ജി.സുബ്രമഹ്ണ്യൻ, ചന്ദ്രൻ കോച്ചാട്ടിൽ, കെ.മാധവൻ, സ്മിത ബിജു, സി.ഡി.സെബീഷ്, ഷാജു ചിറയത്ത്, വിൽസൻ എടക്കളത്തൂർ, ടി.എ.ജോൺ, സി.പി.ബേബി, ദേവരാജൻ, കെ.കെ.വിജയൻ, ജോൺസൺ തുടങ്ങിയവർ നേതൃത്വം നൽകി.

Tags