ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രതിനിധികളെ കൂടി ചേര്‍ത്ത് ഗവ. പ്ലീഡര്‍മാരുടെ പുതിയ പട്ടിക ഇറങ്ങി

lawyers congress

സര്‍ക്കാര്‍ അഭിഭാഷകരുടെ വിവാദ നിയമനങ്ങളില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഗവ. പ്ലീഡര്‍മാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 24 ഗവ. പ്ലീഡര്‍മാര്‍, നാല് സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍മാര്‍ എന്നിവരുടെ പട്ടികയാണ് പുറത്തിറങ്ങിയത്. ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രതിനിധികളെ കൂടി ചേര്‍ത്താണ് പുതിയ പട്ടിക.

സര്‍ക്കാര്‍ അഭിഭാഷകരുടെ വിവാദ നിയമനങ്ങളില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി വിഡി സതീശനെ കണ്ട് നേരിട്ട് പരാതി അറിയിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ഇനിയുള്ള ലിസ്റ്റില്‍ കൂടുതല്‍ പരിഗണന വേണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാക്കളെക്കൂടി ഉള്‍പ്പെടുത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. 

Tags