റിപ്പോര്ട്ടര് ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി

Setback for Anto Augustine; High Court rules bail cannot be granted in the case involving the seizure of excess liquor.

എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടീസ് നല്കുമെന്ന് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം.

റിപ്പോര്ട്ടര് ടി.വി. ഉടമയും എം.ഡി.യുമായ ആന്റോ അഗസ്റ്റിന്റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടില്‍ നടന്ന എക്‌സൈസ് റെയ്ഡില്‍ നിയമപരമായി അനുവദിച്ച പരിധിയില്‍ കൂടുതല് മദ്യം പിടികൂടി സംഭവത്തില്‍ ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് കല്പ്പറ്റ സെഷന്‌സ് കോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്. എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടീസ് നല്കുമെന്ന് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം.

നിലവില് ലില്ലി ജോസിനെ കണ്ടെത്താന് അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലില്ലി ജോസിന്റെ മൊഴിയെടുക്കുന്നതിനായി നോട്ടീസ് നല്കാന് ബത്തേരി കോളിയാടിയുള്ള വസതിയില് ഉദ്യോഗസ്ഥര് എത്തിയെങ്കിലും ഇവര് സ്ഥലത്തുണ്ടായിരുന്നില്ല. അനധികൃതമായി മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിന് സുല്ത്താന് ബത്തേരി കോടതിയില് വ്യക്തമാക്കിയത്. ജപ്തിയിലായ വീട് ലേലത്തില് പിടിച്ചത് ലില്ലിയാണെന്നാണ് ആന്റോ അഗസ്റ്റിന് നല്കിയ മൊഴി.

ബാങ്ക് ജപ്തി ചെയ്ത ഈ വീട് ലേലത്തില് പിടിച്ചത് ഇവര് ആണെന്നും, കോടതി അറ്റാച്ച്‌മെന്റ് നടപടികളുടെ ഭാഗമായി നിലനില്ക്കുന്ന വസ്തുവായതിനാല് തന്റെ പേരില് കേസെടുക്കാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്, വീടിന്റെ യഥാര്ത്ഥ കൈവശക്കാരന് ആന്റോ അഗസ്റ്റിന് തന്നെയാണെന്ന ഉറച്ച നിലപാടിലാണ് സംഘം.


 

Tags