നിരന്തരം മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ : കണ്ണൂരിൽ രണ്ട് മയക്കുമരുന്ന് കേസുകളിലെ പ്രതിക്ക് കരുതൽ തടങ്കൽ
കണ്ണൂർ : ജില്ലയിലെ ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലും , പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത രണ്ട് മയക്കുമരുന്ന് കേസുകളിലെ പ്രതിയെ PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കി.26.851 ഗ്രാം മെത്രാഫിറ്റാമിൻ കടത്തിയ കേസിലും 8.300 ഗ്രാം എംഡിഎംഎ കടത്തിയ കേസിലും പ്രതിയായ തളിപ്പറമ്പ് ചെങ്ങളായി കളരിക്കുന്നേൽ വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ റാഷിദ് കെ.കെയെയാണ് കരുതൽ തടങ്കലിൽ ആക്കിയത്.
tRootC1469263">നിരന്തരം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സതീഷ് കുമാർ പി.കെ.യുടെ ശുപാർശ പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവോടെയാണ് PIT NDPS നിയമപ്രകാരം തടങ്കൽ നടപടികൾ സ്വീകരിച്ചത്.
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് എസ്.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത റാഷിദിനെ പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ.കെ., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഗോവിന്ദൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അജിത് പി.വി. എന്നിവരും പങ്കെടുത്തു.
കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് ഒരു വർഷം മുതൽ രണ്ട് വർഷം വരെ കരുതൽ തടങ്കലിൽ പാർപ്പിക്കാവുന്നതാണ്.മുൻപ് സമാന കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടിരുന്ന പയ്യന്നൂർ സ്വദേശിനി നിഖില സി. (ബുള്ളറ്റ് ലേഡി)യെ ഇതേ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിൽ തടവിൽ തുടരുകയാണ്.
.jpg)


