പാളങ്ങളിലെ അറ്റകുറ്റപ്പണികൾ ; തിരുവനന്തപുരം ഡിവിഷനിൽ സർവീസുകളിൽ മാറ്റം ; പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
തിരുവനന്തപുരം: റെയിൽവേ പാളങ്ങളിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ മാസം 12, 13, 14 തീയതികളിൽ വിവിധ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്യും.
tRootC1469263">ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695): മാർച്ച് 13-ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം – തിരുവനന്തപുരം സർവീസ് റദ്ദാക്കി.
തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (12696): മാർച്ച് 14-ന് തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ഉണ്ടായിരിക്കില്ല. ഈ ട്രെയിൻ രാത്രി 08.05-ന് കോട്ടയത്ത് നിന്ന് യാത്ര ആരംഭിക്കും.
ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് (16127): മാർച്ച് 12-ന് പുറപ്പെടുന്ന ട്രെയിൻ നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ – ഗുരുവായൂർ സർവീസ് റദ്ദാക്കി.
ഗുരുവായൂർ – ചെന്നൈ എഗ്മൂർ എക്സ്പ്രസ് (16128): മാർച്ച് 13-ന് ഗുരുവായൂരിൽ നിന്നുള്ള സർവീസ് ഉണ്ടായിരിക്കില്ല. ട്രെയിൻ നാഗർകോവിൽ ടൗണിൽ നിന്ന് രാവിലെ 06.33-ന് യാത്ര തുടങ്ങും.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ (മാർച്ച് 14)
അറ്റകുറ്റപ്പണി കാരണം താഴെ പറയുന്ന ട്രെയിനുകൾ ആലപ്പുഴ വഴി വഴിതിരിച്ചുവിടും.
തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (12624): മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ ഒഴിവാക്കി. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.
കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503): ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
.jpg)


