മെസ്സി വരുമെന്ന പേരില്‍ കലൂര്‍ സ്റ്റേഡിയം നവീകരണം: സ്‌പോണ്‍സര്‍ കരാറിനിടെ 10 കോടി ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നല്‍കി
സ്റ്റേഡിയം നവീകരണത്തിനായി സ്‌പോണ്‍സര്‍ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുന്‍ മന്ത്രി ധനവകുപ്പിന് നല്‍കിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമും സൂപ്പര്‍താരം ലയണല്‍ മെസ്സിയും കേരളത്തില്‍ കളിക്കാനെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതില്‍ വന്‍ ക്രമക്കേടിന് നീക്കം നടന്നതായി സൂചന. സ്റ്റേഡിയം നവീകരണത്തിന്റെ മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ വഹിക്കുമെന്ന കരാര്‍ നിലനില്‍ക്കെ, ഇതേ പ്രവൃത്തികള്‍ക്കായി മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ ധനവകുപ്പില്‍ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്റെ രേഖകള്‍ പുറത്ത്.
സ്റ്റേഡിയം നവീകരണത്തിനായി സ്‌പോണ്‍സര്‍ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുന്‍ മന്ത്രി ധനവകുപ്പിന് നല്‍കിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. നവീകരണ പ്രവൃത്തികളുടെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും സ്‌പോണ്‍സര്‍മാര്‍ വഹിക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നതും.
എന്നാല്‍, സ്‌പോണ്‍സര്‍ ഏറ്റെടുത്ത അതേ നിര്‍മ്മാണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും സര്‍ക്കാരില്‍ നിന്ന് 10 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
.jpg)

