കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ റിമാൻഡ് പ്രതി ജീവനൊടുക്കി; മരിച്ചത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

d
d

കഴിഞ്ഞ വിഷുവിന് മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു

കണ്ണൂര്‍:  സെൻട്രല്‍ ജയിലില്‍ റിമാൻഡ് പ്രതി ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജില്‍സൻ (43) ആണ് മരിച്ചത്.കഴുത്തുമുറിച്ചാണ് ജീവനൊടുക്കിയത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കഴുത്തുമുറിച്ചനിലയില്‍ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലിലായത്.

tRootC1469263">

കഴിഞ്ഞ വിഷുവിന് മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജില്‍സനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാനന്തവാടി സബ് ജയിലില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്ബാണ് ജില്‍സനെ കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്.

Tags