വോട്ടർമാരെ സ്വാധീനിക്കാൻ മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന പുരാതി ; സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു. തൃശൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജോഷി വില്ലടം സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയാണ് തള്ളിയത്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
വോട്ടർമാരെ സ്വാധീനിക്കാനായി സുരേഷ് ഗോപിയും അനുയായികളും മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹർജി. വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കാൻ മതചിഹ്നങ്ങൾ ഉപയോഗിച്ചതായും ഹർജിയിൽ പരാമർശമുണ്ട്.
വോട്ടർമാർക്ക് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും പണവും നൽകുമെന്ന് വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയതായും ഹർജിയിൽ ആരോപിച്ചിരുന്നു.
.jpg)


