പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയ മതപണ്ഡിതൻ കൂടുതൽ പെൺകുട്ടികളെ ചൂഷണം ചെയ്തതായി സൂചന; മൊബൈൽ ഫോൺ പരിശോധിക്കും

Religious scholar who raped 16-year-old girl has reportedly exploited more girls; Mobile phone to be checked

കൊല്ലം: പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ ഹബീബിയ്യ ഇസ്ലാമിയ അക്കാദമി ഡയറക്ടറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി സൂചന. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനുപുറമേ, ഓച്ചിറയിൽ പ്രവർത്തിക്കുന്ന ഇയാളുടെ സ്ഥാപനം കേന്ദ്രീകരിച്ച് കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഒരു പെൺകുട്ടിയുടെ പരാതിയിലാണ് പോക്‌സോ, ബലാത്സംഗ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പ്രതി, പെൺകുട്ടിയുടെ മുത്തശ്ശിയുടെ ബാധ ഒഴിപ്പിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ വിളിച്ചുവരുത്തിയത്. തുടർന്ന് ഈ സ്ഥാപനത്തിൽ വെച്ചും ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വെച്ചും ഭീഷണിപ്പെടുത്തി 16-കാരിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2025 ഒക്ടോബർ, നവംബർ മാസങ്ങളിലായി നടന്ന പീഡനവിവരം പെൺകുട്ടി സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കരുനാഗപ്പള്ളി എ.സി.പി. ആർ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്ഥാപനം കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Tags