മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം, അസ്ഥി പുഴയില്‍ ഒഴുക്കേണ്ടതില്ല', സലിം കുമാര്‍ ജീവിച്ചിരിക്കുമ്പോള്‍ വീട്ടുകാരോട് ആവശ്യപ്പെട്ടതിങ്ങനെ
Jun 7, 2026, 09:05 IST
സംസ്‌കാര ചടങ്ങുകള്‍ വൊകുന്നേരം മൂന്ന് മണിക്ക് ഞായറാഴ്ച പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും
നടനും ദേശീയ പുരസ്‌കാര ജേതാവുമായ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ വൊകുന്നേരം മൂന്ന് മണിക്ക് ഞായറാഴ്ച പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും
സംസ്‌കാരം സംബന്ധിച്ച് മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് സലിംകുമാര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയില്‍ ഒഴുക്കേണ്ടതില്ല എന്നും വീട്ടുകാരോട് ജീവിച്ചിരിക്കുമ്പോള്‍ ആഗ്രഹം അറിയിച്ചിരുന്നു.
ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്ററിലായിരുന്നു. ഡയാലിസിസ് അടക്കം നടത്തിയെങ്കിലും ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു.
.jpg)

