ആശ്വാസം..സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്

Rs 3.16 crore lost so far; Vigilance starts investigation into KSEB solar scam

പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചതായി KSEB അറിയിച്ചു.

 

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്. ഇന്നലത്തെ വൈദ്യുതി ഉപയോഗത്തിൽ 400 മെഗാവാട്ട് മുതൽ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി KSEB അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതുമൂലമാണ് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായത്. കൂടാതെ പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചതായി KSEB അറിയിച്ചു.

ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉൽപാദനം 8.91 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉയർന്ന ആവശ്യകത 4277 മെഗാ വാട്ട് ആണ്. വൈദ്യുതി ഉല്പാദനത്തിനായി ഡാമുകളിൽ അവശേഷിക്കുന്ന ജലം 21.58 ശതമാനമാണ്.

Tags