തൊഴിലാളിക്ക്ക്ക്‌ ആശ്വാസം..; തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി

thozhilurapp

പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന വേതനം 401 രൂപയായി

ന്യൂഡൽഹി : തൊഴിലുറപ്പ് തൊഴിലാളികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കൂടുതൽ വിപുലമായ രീതിയിൽ നടപ്പിലാക്കുന്ന ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ, ആജീവിക മിഷൻ’ (VB-G RAM G) എന്ന പുതിയ പദ്ധതി പ്രകാരം തൊഴിലുറപ്പ് വേതനം വർദ്ധിപ്പിച്ചു

പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന വേതനം 401 രൂപയായി ഉയർന്നപ്പോൾ, ഇതുവരെ ഒരു സാമ്പത്തിക വർഷം നൽകിയിരുന്ന 100 തൊഴിൽ ദിനങ്ങൾ എന്നത് 125 ആയി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു.

പുതിയ പദ്ധതിക്കു കീഴില്‍ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. കായിക അധ്വാനം വേണ്ട പ്രവൃത്തികളാണ് പുതിയ പട്ടികയിലുള്ളത്.

തൊഴിലുറപ്പ് തൊഴിലാളികളില്‍ കൂടുതല്‍ പേരും 60 വയസിനു മുകളിലുള്ളവരായതിനാല്‍ ഇതു പ്രയാസമുണ്ടാക്കും. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണ് പ്രവൃത്തികള്‍.

Tags