കെഎം ഷാജിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി
2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഷാജി അനധികൃതമായ സ്വത്ത് സമ്പാദനം നടത്തി എന്നതായിരുന്നു പരാതി
കൊച്ചി: മന്ത്രി കെ എം ഷാജിക്ക് എതിരെ വിജിലന്‍സ് എടുത്ത അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി റദ്ദാക്കി. കെഎം ഷാജിയുടെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഷാജി അനധികൃതമായ സ്വത്ത് സമ്പാദനം നടത്തി എന്നതായിരുന്നു പരാതി. പിന്നീട് ഇതില്‍ ഏറെ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയുടെ വീട് റെയ്ഡ് ചെയ്യുകയും 47 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ഈ റെയ്ഡ് നടന്നത്. ഇത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പിന്നീട് ഈ പണം തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയിലാണ് വിജിലന്‍സ് ഷാജിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
.jpg)

