സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും ആശ്വാസം; ഡിഎ, ഡിആര് രണ്ടു ശതമാനം അനുവദിച്ചു
96 കോടിയാണ് 2 ശതമാനം ഡി. എ / ഡി.ആർ അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്. ഡി എ 37 ശതമാനമാകും. ഉത്തരവ് പിന്നാലെ ഇറങ്ങും.
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു. നവംബർ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം 2 ശതമാനം ഡി.എ / ഡി.ആർ കൂടി ലഭിക്കും. 96 കോടിയാണ് 2 ശതമാനം ഡി. എ / ഡി.ആർ അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്. ഡി എ 37 ശതമാനമാകും. ഉത്തരവ് പിന്നാലെ ഇറങ്ങും.
ശമ്പള പരിഷ്കരണം ഉള്പ്പെടെയുള്ള വിഷയങ്ങളില് പുതിയ സര്ക്കാര് ഒരു തീരുമാനവും എടുക്കുന്നില്ലെന്ന ആക്ഷേപം നിലനില്ക്കുന്നുണ്ട്. കൂടാതെ പഴയ ഡിഎ/ ഡിആര് കുടിശ്ശിക നല്കുന്ന കാര്യത്തില് നടപടി സ്വീകരിക്കാത്തതിലും സര്ക്കാര് ജീവനക്കാരുടെ ഇടയില് അതൃപ്തി പുകയുന്നുണ്ട്. ഈ പശ്ചാത്തലത്തില് രണ്ടു ശതമാനം ഡിഎ/ ഡിആര് അനുവദിച്ചത് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും താത്കാലിക ആശ്വാസമാകും.
.jpg)


