റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി നിയമിച്ചു
Feb 3, 2026, 06:38 IST
റെജി ലൂക്കോസ് കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്.
റെജി ലൂക്കോസിനെ ബിജെപിയുടെ സംസ്ഥാന വക്താവായി നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നിയമിച്ചത്. സിപിഐഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്.
ജനുവരി എട്ടിനാണ് റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം റെജി ലൂക്കോസിന്റെ പ്രതികരിച്ചത്. സിപിഐഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞിരുന്നു.
tRootC1469263">.jpg)


