പുതിയ വൈദ്യുതി കണക്ഷനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ

light

പുതിയ വൈദ്യുതി കണക്ഷനുള്ള ഫീസ് റെഗുലേറ്ററി കമ്മിഷൻ കുത്തനെ കൂട്ടി. വർധന അടുത്ത മാസം 12 നു നിലവിൽവരും. രണ്ട് കിലോവാട്ടുവരെ സിംഗിൾ ഫെയ്‌സ് ഗാർഹിക കണക്ഷന് 1740 രൂപയിൽനിന്ന് രണ്ടായിരം രൂപയാക്കി. രണ്ടിന് മുകളിലും അഞ്ച് കിലോവാട്ടുവരെയുള്ളത് 1740 രൂപയിൽനിന്ന് 5000 രൂപയാക്കി. 

ഗാർഹികേതര കണക്ഷന് ഒരു കിലോവാട്ടുവരെ 2500 രൂപയും രണ്ട് കിലോവാട്ടുവരെ മൂവായിരം രൂപയും നൽകണം. ത്രീഫെയ്‌സിൽ അഞ്ചുമുതൽ 10 കിലോവാട്ടുവരെ 4220 രൂപയായിരുന്നു. ഇത് അഞ്ചുമുതൽ ഏഴുവരെ എണ്ണായിരം രൂപയും ഏഴുമുതൽ 10 വരെ 10,000 രൂപയുമായി വർധിപ്പിച്ചു. ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റുസാധനങ്ങളുംവേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്. 

Tags