പരോൾ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ റീൽ ഷൂട്ട്
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു പരോൾ വ്യവസ്ഥയിലൊന്ന് അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്.
കണ്ണൂർ: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതി പരോൾ വ്യവസ്ഥ ലംഘിച്ച് റീൽ ഷൂട്ട്. ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു പരോൾ വ്യവസ്ഥയിലൊന്ന് അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. നിലവിൽ പരോളിലാണ് അശ്വിൻ. ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്.പെരിയ ഇരട്ടക്കൊലപാതക കേസിൽ കൂട്ട പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോൾ വ്യവസ്ഥയുടെ ലംഘനം.
അതേസമയം കേസിലെ പത്ത് പ്രതികളിൽ ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ഇരുപത് ദിവസത്തേക്കാണ് ഇവര്‍ക്ക് പരോൾ അനുവദിച്ചത്. കൂട്ട പരോൾ വിവാദമായതോടെ കേസിലെ മറ്റ് നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു.
കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇവരെ ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പുറത്തിറക്കില്ല. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകിയെന്നായിരുന്നു പരാതി.
.jpg)

