റെക്കോര്‍ഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികള്‍ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും

Farmer dies of shock in Kondotti; Complaint that KSEB officials did not arrive despite being informed

ബുധനാഴ്ചത്തെ ആകെ ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ പ്രതിദിനം എട്ട് ലക്ഷം യൂണിറ്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗം കഠിനമായതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി റെക്കോർഡ് നിലയിലെത്തി.പ്രതിദിന ആവശ്യകത 6000 മെഗാവാട്ട് കടന്ന പശ്ചാത്തലത്തില്‍, സ്ഥിതിഗതികള്‍ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. 

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വൈദ്യുതിയുടെ ആവശ്യകത 6012 മെഗാവാട്ടില്‍ എത്തി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉപയോഗം 6000 മെഗാവാട്ട് മറികടക്കുന്നത്. ഈ മാസം 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു ഇതിന് മുൻപത്തെ ഉയർന്ന നിരക്ക്.

ബുധനാഴ്ചത്തെ ആകെ ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ പ്രതിദിനം എട്ട് ലക്ഷം യൂണിറ്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വേനല്‍ കടുത്തതോടെ എസി, ഫാൻ തുടങ്ങിയവയുടെ ഉപയോഗം വർദ്ധിച്ചു. പാചകവാതക ലഭ്യതയിലുണ്ടായ കുറവ് കാരണം കൂടുതല്‍ പേർ ഇൻഡക്ഷൻ കുക്കറുകളെയും ഇലക്‌ട്രിക് അടുപ്പുകളെയും ആശ്രയിച്ചു.

വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 മണി വരെ അമിതമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ (വാഷിംഗ് മെഷീൻ, ഇലക്‌ട്രിക് ഓവൻ, പമ്ബ് സെറ്റുകള്‍) ഒഴിവാക്കി സഹകരിക്കണമെന്ന് കെഎസ്‌ഇബി അഭ്യർത്ഥിച്ചു.

Tags