ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം ; 18,34 ,79455 രൂപയുടെ വർധന

sabarimala appam aravana
sabarimala appam aravana

ആദ്യ പന്ത്രണ്ട്  ദിവസത്തിനുള്ളിൽ  അപ്പം വിറ്റുവരവ്  35328555 രൂപയായിരുന്നു . അരവണ വില്പനയാകട്ടെ  289386310 രൂപയും.

ശബരിമല : മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42,20,15,585 രൂപയാണ് അപ്പം അരവണ വില്പനയിൽ ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. 18,34 ,79455 രൂപയാണ് ഇക്കുറി ഈ രംഗത്തെ വർധന.

ആദ്യ പന്ത്രണ്ട്  ദിവസത്തിനുള്ളിൽ  അപ്പം വിറ്റുവരവ്  35328555 രൂപയായിരുന്നു . അരവണ വില്പനയാകട്ടെ  289386310 രൂപയും.

sabarimala appam aravana

സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട്  കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വിൽപ്പന നടക്കുന്നത്. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

sabarimala appam aravana