മെഡിക്കൽ വിദ്യാർഥികൾക്ക് എക്സിറ്റ് പരീക്ഷ നിർബന്ധമാക്കാൻ ശുപാർശ

Nehru Jayanti: Essay writing competition for high school, higher secondary and college students
Nehru Jayanti: Essay writing competition for high school, higher secondary and college students

തൃശ്ശൂർ: രാജ്യത്ത് മെഡിക്കൽ ബിരുദങ്ങളുടെ നിലവാരവും മേന്മയും ഉറപ്പുവരുത്താൻ പാകത്തിൽ എക്സിറ്റ് പരീക്ഷകൾ നിർബന്ധമാക്കണമെന്ന് പാർലമെന്ററി സമിതി ശുപാർശ. കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിലെ സമിതിയുടെ റിപ്പോർട്ട് ദിവസങ്ങൾക്കു മുൻപാണ് രാജ്യസഭയിൽ സമർപ്പിച്ചത്.

കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളുടെ കഴിവറിയാൻ പാകത്തിലുള്ള പരീക്ഷ അനിവാര്യമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. മെഡിക്കൽ കോളേജുകൾക്ക് മെന്ററിങ് വേണമെന്ന ആവശ്യവും സമിതി ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്.

tRootC1469263">

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് എക്സിറ്റ് പരീക്ഷ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. കോഴ്സുകൾ പൂർത്തിയാക്കുന്നവരുടെ മികവും അറിവും പരിശോധിക്കുന്നത് മേഖലയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. അധ്യാപനത്തിലും അധ്യയനത്തിലും ഗൗരവതരമായ മാറ്റത്തിന് ഇത് കാരണമാകും. മെഡിക്കൽ ബിരുദം നേടി പുറത്തിറങ്ങുന്ന എല്ലാവർക്കും വിഷയത്തിലും പരിശീലനത്തിലും ലോകോത്തര നിലവാരം കൈവരിക്കാൻ ഈ സമ്പ്രദായം സഹായിക്കുമെന്നാണ് സമിതിയുടെയും നിരീക്ഷണം.

മെഡിക്കൽ പഠനരംഗത്തെ നിലവാരം ഉയർത്താൻ മറ്റു ശുപാർശകളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. എയിംസ് പോലെയുള്ള മാതൃകാസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാ മെഡിക്കൽ കോളേജുകൾക്കും മെന്ററിങ് പദ്ധതി നടപ്പാക്കണമെന്നതാണ് ഇതിൽ പ്രധാനം. പുതുതായി തുടങ്ങുന്നതോ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നതോ ആയ മെഡിക്കൽ കോളേജുകൾക്ക് അധ്യാപന നിലവാരം ഉയർത്താൻ പാകത്തിൽവേണം പദ്ധതി നടപ്പാക്കാൻ. രാജ്യത്തെ പല മേഖലകളായി തിരിച്ച് അവിടെയുള്ള മെഡിക്കൽ കോളേജുകളെ ഓരോ എയിംസുകളുടെയും ചുമതലയിൽ കൊണ്ടുവരുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഇത്തരമൊരു നിർദേശം മുൻകാല റിപ്പോർട്ടിൽ നൽകിയിരുന്നതും സമിതി എടുത്തുപറഞ്ഞിട്ടുണ്ട്.

Tags