തൃശൂരില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയായി വിമതഭീഷണി
മൂന്നുതവണ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ആയിരുന്ന ജയപ്രകാശ് പൂവത്തിങ്കലാണ് കോണ്‍ഗ്രസ് വിമതനായി മത്സരിക്കുന്നത്.
തൃശൂരില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയായി വിമതഭീഷണി. മൂന്നുതവണ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ആയിരുന്ന ജയപ്രകാശ് പൂവത്തിങ്കലാണ് കോണ്‍ഗ്രസ് വിമതനായി മത്സരിക്കുന്നത്. സ്ഥാനമാനങ്ങള്‍ ഒരു വിഭാഗത്തിനു മാത്രം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത് എന്നാണ് വിശദീകരണം.
മേയറും ഡിസിസി അധ്യക്ഷനും കെപിസിസി ഭാരവാഹികളും തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയും ഒരു വിഭാഗത്തില്‍ നിന്നു മാത്രമുള്ളവരാണ് എന്നതാണ് ജയപ്രകാശ് പൂവത്തിങ്കല്‍ പറയുന്നത്. മറ്റുള്ളവരെ അവഗണിക്കുകയാണ്. ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിസിസി അധ്യക്ഷനെ കാണാന്‍ ചെന്നു. രണ്ടര മണിക്കൂര്‍ കാത്തിരുത്തിയതല്ലാതെ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല എന്നും ജയപ്രകാശ് പറഞ്ഞു.
തന്നോട് നോമിനേഷന്‍ നല്‍കാന്‍ പല നേതാക്കളും ആവശ്യപ്പെട്ടുവെന്നും അവരുടെ പിന്തുണ തനിക്കുണ്ടെന്നും ജയപ്രകാശ് പൂവത്തിങ്കല്‍ അവകാശപ്പെട്ടു.
.jpg)


