റിയൽ കേരള സ്റ്റോറി : അന്നദാനത്തിന് പങ്കെടുക്കാൻ കഴിയാത്ത മുസ്‌ലിം കുടുംബങ്ങൾക്ക് വേണ്ടി കാസർകോട് ക്ഷേത്ര മുറ്റത്ത് സമൂഹ നോമ്പുതുറ

Real Kerala Story: Community fasting at Kasaragod temple courtyard for Muslim families unable to attend Annadanam

കാസര്‍കോട്: ക്ഷേത്ര മുറ്റത്ത് സമൂഹ നോമ്പ് തുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ വ്യാഴാഴ്ച വൈകുന്നേരമാണ് ക്ഷേത്രത്തില്‍ സമൂഹ നോമ്പുതുറ നടന്നത്. പൂബാണം യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമീപ മസ്ജിദുകളില്‍ 6.39ന് മഗ്‌രിബ് ബാങ്ക് മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.

tRootC1469263">

റംസാന്‍ വ്രതമനുഷ്ഠിക്കുന്നതിനാല്‍ ക്ഷേത്രത്തിലെ അന്നദാനത്തിന് പരിസരത്തെ മുസ്‌ലിം കുടുംബങ്ങള്‍ക്ക് പങ്കെടുക്കാനായില്ല. ഇതിന് പരിഹാരം എന്ന നിലയിലാണ് സമൂഹ നോമ്പുതുറ നടത്തിയത് എന്നാണ് ആഘോഷ കമ്മിറ്റി വ്യക്തമാക്കിയത്.

Tags