9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയർ ഭിത്തികൾ, ബ്രാൻഡഡ് കമ്പനികളുടെ സാമഗ്രികൾ... അറിയാം വയനാട് ടൗൺഷിപ്പിലെ വീടുകളുടെ സവിശേഷതകൾ

wayanadlandslidehome
wayanadlandslidehome

വയനാട്  : അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗൺഷിപ്പിലെ ഓരോ വീടും നിർമ്മിക്കുന്നത്. ബ്രാൻഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്.നിർമാണം പൂർത്തിയായ മാതൃക വീടിന്റെ സവിശേഷതകളിൽ പ്രധാനം.ബലവത്തും ഈടുനിൽക്കുന്നതുമായ ആർസിസി (റീഇൻഫോഴ്‌സ്ഡ് സിമന്റ്‌ കോൺക്രീറ്റ്) ഫ്രെയിം ചെയ്ത ഘടനയാണ്. 9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പ പ്രതിരോധത്തിനുള്ള ഷിയർ ഭിത്തികൾ, പ്ലീത്ത് ബിം, റൂഫ് ബിം, ലിന്റലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

tRootC1469263">

സോളിഡ് ബ്ലോക്ക് പ്രവൃത്തിയാണ് ചുവരുകൾക്ക്. 12 മില്ലീമീറ്റർ കട്ടിയുള്ള സിമൻ്റ് മോർട്ടാറിൽ 1:4 അളവിൽ മതിൽ പ്ലാസ്റ്ററിംഗും 9 മില്ലീമീറ്റർ കട്ടിയുള്ള സിമൻ്റ് മോർട്ടറിൽ 1:3 അളവിൽ സീലിംഗ് പ്ലാസ്റ്ററിംഗുമാണ് ചെയ്തിട്ടുള്ളത്.

അടുക്കളയുടെ മേൽഭാഗത്തുള്ള സ്റ്റോറേജ് ചെയ്തിട്ടുള്ളത് ലാമിനേറ്റഡ് മറൈൻ പ്ലൈവുഡിലും കബോർഡുകൾക്ക് പിയു പെയിന്റ് ചെയ്ത ഹൈ ഡെൻസിറ്റി മൾട്ടിവുഡുമാണ് ഉപയോഗിച്ചിട്ടുള്ളത്.ജനലുകൾ 20 വർഷം വാറന്റിയുള്ള പ്ലാസ്റ്റിക് ചെയ്യാത്ത പോളിവിനൈൽ ക്ലോറൈഡ് (യുപിവിസി) ഉപയോഗിച്ചിട്ടുള്ളതാണ്. അടുക്കളയിലും വർക്ക് ഏരിയയിലും കറുത്ത പോളിഷ് ചെയ്ത ഗ്രാനൈറ്റ്, സിറ്റ്ഔട്ടിലും പടികളിലും തറ ഗ്രാനൈറ്റ് പാകിയതുമാണ്.

ശുചിമുറിയ്ക്ക് ഘടിപ്പിച്ച, തീയും ചൂടും പ്രതിരോധിക്കുന്ന എഫ്ആർപി (ഫൈബർഗ്ലാസ്‌ റീഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക്) വാതിലിന് 10 വർഷത്തെ വാറന്റിയുണ്ട്.ശുചിമുറിയിലെ ടൈലിംഗിന് കജാരിയ കമ്പനിയുടെ ടൈലുകൾ, ട്രസ് (താങ്ങുപണി) പ്രവൃത്തിയ്ക്ക് ടാറ്റയുടെ സ്റ്റീൽ ട്യൂബുകൾ, ഏഷ്യൻ പെയിന്റ്സിന്റെ പെയിന്റ് (7 വർഷം വാറന്റി), കിറ്റ്പ്ലൈയുടെ മറൈൻ ഗ്രേഡ് വുഡ് ഫിനിഷ് ഫ്ലഷ് ഡോർ (5 വർഷം വാറന്റി), ഗോദ്റെജിന്റെ പൂട്ട്, ടാറ്റ പ്രവേശിന്റെ സ്റ്റീൽ വാതിൽ (5 വർഷം വാറന്റി), സെറയുടെ ശുചിമുറി ഉൽപ്പന്നങ്ങൾ (10 വർഷം വാറന്റി), കിറ്റ്പ്ലൈയുടെ കിടപ്പുമുറി കബോർഡുകൾ, അടുക്കളയ്ക്കും വാഷ്ബേസിനും സെറയുടെ സിങ്ക് (10 വർഷം വാറന്റി), വി-ഗാർഡ് വയറിംഗ് കേബിളുകൾ, എംകെ സ്വിച്ചുകൾ, ഹാവൽസിന്റെ ഫാനുകൾ, എൽ & ടി യുടെ സർക്യൂട്ട് ബ്രേക്കറുകൾ, ഫിലിപ്പ്സിന്റെ ലൈറ്റുകൾ, ഹെൻസലിന്റെ മീറ്റർ ബോർഡ് എന്നിങ്ങനെ മുഴുവനും ബ്രാൻഡഡ് ഉൽപ്പന്നങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.

1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണി തീരുന്ന വീടിന് ഭാവിയിൽ ഇരുനില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്.  
കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് മാതൃക വീട്ടിൽ പൂർത്തിയായത്.
 

Tags