കൂത്തുപറമ്പ് വെടിവയ്പ്പിൽ രവാഡെയ്ക്ക് പങ്കില്ലെന്ന് കെ.കെ.രാഗേഷ്

RaVada chandrasekhar,KK Ragesh
RaVada chandrasekhar,KK Ragesh


കണ്ണൂര്‍: ഡിജിപി നിയമനം നടത്തുന്നതിൽ സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂർ ഡി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ വിവാദങ്ങളെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചട്ടപ്രകാരമാണ് പുതിയ ഡി.ജി.പിയുടെ നിയമനം. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ്സർക്കാർ തീരുമാനം. നാടിനെ കുറിച്ച് അറിയാതെയാണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ രാവസ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്. പുതുതായി എ എസ്.പിയായി തലശേരിയിൽ ചുമതല ഏറ്റതേയുണ്ടായിരുന്നുള്ളുവെന്നും കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ കാണിച്ചു കെകെ രാഗേഷ് വിശദീകരിച്ചു . 

tRootC1469263">

കൂത്തുപറമ്പ് വെടിവെപ്പ് ആക്ഷേപങ്ങൾക്കല്ല കണ്ടെത്തലുകൾക്കാണ്പ്രസക്തി പി ജയരാജൻ മറ്റൊരു നിലപാട് എടുത്തിട്ടില്ല, വാക്കുകൾ മാധ്യമങ്ങള്‍ വക്രീകരിച്ചു. കൂത്തുപറമ്പ് വെടിവെപ്പ്  ഗൂഡാലോചനയിൽ രവാഡക്ക്  പങ്കില്ല കമ്മീഷൻ റിപ്പോർട്ടിൽ അങ്ങനെ ആണ് പറയുന്നത് വിവാദം ഉണ്ടാകേണ്ട കാര്യമല്ല. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിഎസ്, നായനാർ എന്നിവരുടെ കാലത്ത് രവാഡ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags