പൊതുവിഭാഗം റേഷൻ കാർഡുകൾ തരം മാറ്റൽ ജൂൺ 15 വരെ അപേക്ഷിക്കാം


ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗത്തിൽ (നീല, വെള്ള) ഉൾപ്പെട്ട റേഷൻ കാർഡുകൾ മുൻഗണന (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് ജൂൺ രണ്ട് മുതൽ 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അർഹരായ കാർഡുടമകൾ അക്ഷയകേന്ദ്രം വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
tRootC1469263">തരംമാറ്റലിന് ആവശ്യമായ രേഖകൾ
വിധവ / ഭർത്താവ് ഉപേക്ഷിച്ചവർ : വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്.
അസുഖം/വൈകല്യം ഉള്ളവർ : മെഡിക്കൽ സർട്ടിഫിക്കറ്റ്/ ചികിത്സ രേഖകളുടെ പകർപ്പുകൾ.
സ്വന്തമായി വീട്/വസ്തു ഇല്ലാത്തവർ : പഞ്ചായത്ത് സെക്രട്ടറി/ വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
ഭവന പദ്ധതി പ്രകാരം ലഭിച്ച വീടുള്ളവർ : വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം.
പട്ടികജാതി / പട്ടികവർഗ്ഗം : ജാതി തെളിയിക്കുന്ന രേഖകൾ.
വാടക വീടുള്ളവർ : വാടകകരാറിന്റെ പകർപ്പ്.
2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ പഞ്ചായത്ത് സെക്രട്ടറിയുടെ ക്രമനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്/അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്ന സാക്ഷ്യപത്രം.
സ്വന്തമായി വീടുള്ളവർ പഞ്ചായത്ത് /കോർപ്പറേഷനിൽ നിന്നും വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന രേഖ.
എല്ലാ അംഗങ്ങളുടെയും ആധാർ ബന്ധപ്പെടുത്തി എന്ന് ഉറപ്പ് വരുത്തണം.
കാർഡ് ഉടമയ്ക്കോ അംഗങ്ങൾക്കോ സ്വന്തമായി നാലുചക്ര വാഹനം ഇല്ലെന്നുള്ള സ്വയം സാക്ഷ്യപ്പെടുത്തൽ.
