രാത്രിയിൽ എലിവിഷം ഓഡർ ചെയ്തു ; രക്ഷയായത് ഡെലിവറി ബോയിയുടെ സമയോചിത ഇടപെടൽ
തമിഴ്നാട്ടിലെ ഒരു ബ്ലിങ്കിറ്റ് ഡെലിവറി റൈഡർക്ക് മറക്കാനാകാത്ത ദിവസമായിരുന്നു കഴിഞ്ഞ് പോയത്.രാത്രിയിൽ ഈ ഓഡർ ലഭിച്ചപ്പോൾതന്നെ അയാളുടെ മനസ്സിൽ ദുരൂഹത നിറഞ്ഞിരുന്നു
മൂന്ന് പാക്കറ്റ് എലി വിഷത്തിനായിരുന്നു ഓഡർ ലഭിച്ചത്. സാധനവുമായി നൽകിയിരുന്ന അഡ്രസിലേയ്ക്ക് അയാൾ പുറപ്പെട്ടു. എന്നാൽ സാധനം വാങ്ങാൽ വാതിൽ തുറന്ന സ്ത്രീ കണ്ണീരോടെ നിൽക്കുന്നത് കൂടി കണ്ടപ്പോൾ അയാൾക്ക് അതങ്ങനെ നൽകി പോകാൻ തോന്നിയില്ല. സംയമന പാലിച്ചുകൊണ്ട് അവരോട് സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചതെന്ന് അയാൽ പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
tRootC1469263">സാധനം വാങ്ങാൻ കതക് തുറന്നപ്പോൾ തന്നെ അവർ കരയുകയായിരുന്നു. എന്ത് വലിയ പ്രശ്നമാണെങ്കിലും ആത്മഹത്യ ചെയ്യരുത് എന്ന് താൻ അങ്ങോട്ട് പറഞ്ഞപ്പോൾ ആദ്യം അവർ മനസ്സ് തുറക്കാൻ വിസമ്മതിച്ചു. എന്നാൽ രാത്രിയിൽ എലിവിഷം ഓഡർ ചെയ്തത് എലിയെക്കൊല്ലാൽ വേണ്ടി അല്ല എന്ന് എനിയ്ക്കറിയാം എന്ന് താൻ പറഞ്ഞു. ആ സംസാരത്തിലൂടെയാണ് പിന്നീട് അവരെക്കൊണ്ട് ഓഡർ പിൻവലിപ്പിച്ചതെന്നും അയാൾ കൂട്ടിച്ചേർത്തു.
ഒരു ഡെലിവറി റൈഡറുടെ ജാഗ്രതയും കരുതലും ഒരാളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറിയ ഈ സംഭവം, മാനസികാരോഗ്യ അവബോധത്തിന്റെയും മനുഷ്യസഹായത്തിന്റെ പ്രാധാന്യത്തിന്റെയും ശക്തമായ ഓർമ്മപ്പെടുത്തലാണ്.
.jpg)


