റസീനയുടെ മരണം: ആൺ സുഹൃത്തിനെതിരെ കേസെടുക്കാൻ തെളിവുകളില്ലെന്ന് പൊലിസ്

raseena death, Kannur woman commits suicide: Rasina's mother says she will file a complaint against the young man: Explanation: Relatives arrested
raseena death, Kannur woman commits suicide: Rasina's mother says she will file a complaint against the young man: Explanation: Relatives arrested


കൂത്തുപറമ്പ് :കായലോട് പറമ്പായിയിൽ എസ്.ഡി.പി.ഐആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ജീവനൊടുക്കിയ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പൊലീസ് കേസെടുക്കില്ല യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

tRootC1469263">

കഴിഞ്ഞ മൂന്നര വര്‍ഷമായി സൗഹൃദമുളള യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകള്‍ റഹീസ് നടത്തിയിട്ടില്ല. യുവാവിനെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമര്‍ശമില്ല. മരണത്തില്‍ റഹീസ് ഉത്തരവാദിയല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്. പ്രത്യേകം കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. ആരോപണങ്ങള്‍ നിലവിലെ കേസിനൊപ്പം അന്വേഷിക്കും.കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് എസ്.ഡി.പി.ഐ സദാചാര ആക്രമണത്തിന് പിന്നാലെ കായലോട് സ്വദേശിയായ റസീന ജീവനൊടുക്കിയത്

Tags