റസീനയുടെ മരണം : എസ്.ഡി.പി.ഐ സദാചാര ഗുണ്ടാ ആക്രമണത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി


കണ്ണൂർ :കായലോട് പറമ്പായി ചേരി കമ്പിനിയിൽ എസ് ഡി പി ഐ സദാചാര ഗുണ്ടാ ആക്രമണത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. അതേസമയം ഒളുവിൽ കഴിയുന്ന എസ്ഡിപിഐ പ്രവർത്തകരായ രണ്ട് പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
tRootC1469263">എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണത്തെ തുടർന്ന് കായ ലോട് ഭർതൃമതിയായ യുവതി റ സീന ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പാർട്ട് തേടിയത്. രണ്ട് ദിവസത്തിനകം സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണം. അതേസമയം എസ്ഡിപിഐ പ്രവർത്തകരായ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണ്.

പാടിയിൽ സുനീർ പൊന്ന്യത്ത് സക്കറിയ എന്നിവരാണ് ഒളിവിൽ പോയത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സദാചാര ആക്രമണത്തിന് ഇരയായ യുവാവിൻ്റെ പരാതിയിൽ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. യുവതിക്കൊപ്പം സദാചാര ആക്രമണത്തിനിരയായ റഹീസ് ശനിയാഴ്ച മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴി നൽകി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് പറമ്പായി സ്വദേശി റസീനയും സുഹൃത്ത് റഹീസും കാറിൽ സംസാരിച്ചു കൊണ്ടിരിക്കവേ ഇവർക്ക് നേരെ എസ്ഡിപിഐ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. തൊട്ടടുത്ത ദിവസം രാത്രി റസീന ജീവനൊടുക്കി. ആത്മഹത്യ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.