റാസല്‍ഖൈമയില്‍ അപകടത്തില്‍ മരിച്ച സങ്കീർത്തയ്ക്ക് കണ്ണീരോടെ വിട നല്കി നാട്
നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മട്ടന്നൂർ ഉരുവച്ചാല്‍ സ്വദേശി ഹേമന്തും ഉള്‍പ്പെടെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്
തലശ്ശേരി: റാസല്‍ഖൈമയില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവ എൻജിനീയർ സങ്കീർത്ത സുരേഷിന് മനേക്കരയുടെ കണ്ണീരില്‍ കുതിർന്ന അന്ത്യാഞ്ജലി.24ന് പുലർച്ചെ റാസല്‍ഖൈമയിലെ അല്‍ മനായി മേഖലയിലുള്ള അല്‍ വതൻ സ്ട്രീറ്റിലുണ്ടായ അപകടത്തിലാണ് സങ്കീർത്ത ഉള്‍പ്പെടെ 13 പേർ മരിച്ചത്.
നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മട്ടന്നൂർ ഉരുവച്ചാല്‍ സ്വദേശി ഹേമന്തും ഉള്‍പ്പെടെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.മനേക്കര കൃഷിഭവന് സമീപം സമൃദ് നിവാസില്‍ സുരേഷ് ബാബുവിന്റെയും വിമലയുടെയും മകളാണ് സങ്കീർത്ത. ദുബൈയില്‍ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു.
രണ്ടുവർഷത്തോളമായി ഗള്‍ഫിലുണ്ടായിരുന്ന സങ്കീർത്തക്ക് സ്ഥിരമായി ജോലി ലഭിച്ചിട്ട് ഒരു വർഷം മാത്രമേ ആയിരുന്നുള്ളൂ.എൻജിനീയറായ സങ്കീർത്തക്ക് മറ്റൊരു കമ്പനിയില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിച്ചതോടെ പുതിയ പ്രതീക്ഷയിലായിരുന്നു കുടുംബം.
ജോലിയില്‍ പ്രവേശിക്കുന്നതിനായുള്ള വിസ മാറ്റത്തിന്റെ നടപടികള്‍ക്കായി സ്വകാര്യ ഏജൻസി മുഖേന ഒമാനിലേക്ക് പോയി മടങ്ങിവരുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. വിസ മാറ്റം പൂർത്തിയാക്കി പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള ഒരുക്കങ്ങളുമായി മടങ്ങിയ യാത്രയാണ് സങ്കീർത്തയുടെ ജീവിതത്തിലെ അവസാന യാത്രയായി മാറിയത്. കു
.jpg)

