ബലാത്സംഗക്കേസ്; 'പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേഡ് കൈമാറാൻ' രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥൻ'; നിലപാട് അറിയിച്ച് സർക്കാർ
Updated: Nov 25, 2026, 15:26 IST
ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും പൊലീസ് ഇത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് രാഹുലിന്റെ വാദം
കൊച്ചി: തിരുവല്ല ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറാൻ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.കേസിന്റെ അന്വേഷണ ഭാഗമായി രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകളാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്
ഫോണുകൾ അൺലോക്ക് ചെയ്യുന്നതിന് പാസ്കോഡ് നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം, പാസ്കോഡ് നൽകാൻ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമോ എന്ന് പരിശോധിക്കുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും പൊലീസ് ഇത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് രാഹുലിന്റെ വാദം
.jpg)

