ബലാത്സംഗക്കേസ് ; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

Rape case; Verdict on Rahul Mangkootatil's anticipatory bail plea tomorrow

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിചേർത്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഇന്ന് വിധി പറയില്ല. കേസിൽ ഇന്ന് വാദം കേട്ട തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളെയും തുടർവാദം കേൾക്കും. കേസിൽ കൂടുതൽ രേഖകൾ പരിശോധിക്കാനുണ്ടെന്നും നാളെയും തുടർവാദം നടക്കുമെന്നും കോടതി അറിയിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച ഇന്ന് ഒന്നേമുക്കാൽ മണിക്കൂറോളമാണ് വാദം നടന്നത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുലിൻ്റെ ജാമ്യഹര്‍ജിയിലെ വാദം നടന്നത്. രാഹുലും പരാതിക്കാരിയും ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി മറ്റുള്ളവരെ പുറത്തിറക്കി വാദം കേട്ടത്.

tRootC1469263">

ഇന്ന് രാവിലെ കേസിലെ പോലീസ് റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിലുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചതോടെയാണ് നടപടികൾ അടച്ചിട്ട മുറിയിലേക്ക് മാറ്റിയത്. ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികള്‍ അടങ്ങിയ റിപ്പോര്‍ട്ടായിരുന്നു പോലീസ് ഹാജരാക്കിയത്.

Tags