ബലാത്സംഗ കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല
തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.
പാലക്കാട് : ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭിന് ജാമ്യമില്ല.മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്.പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാർച്ച് 27നാണ് ദളിത് യുവതി പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
.jpg)

