രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് അന്വേഷണങ്ങള്‍ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു

rahul

പത്തനംതിട്ട കേസില്‍ പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം നല്‍കുന്ന വിവരം.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് അന്വേഷണങ്ങള്‍ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് ബലാത്സംഗ കേസുകളില്‍ ഒന്നില്‍ മാത്രമാണ് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.


തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിലെ കേസില്‍ കുറ്റപത്രം അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വിരലടയാളം, ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ ലഭിക്കാന്‍ വൈകുന്നതാണ് കുറ്റപത്രം നല്‍കുന്നതിന് കാരണമായി അന്വേഷണ സംഘത്തിന്റെ വിശദീകരിക്കുന്നത്. പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം ഇതുവരെ ഒരു പുരോഗതിയുമില്ലാതെ നില്‍ക്കുകയാണ്. ഈ കേസില്‍ പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം നല്‍കുന്ന വിവരം.

Tags