വേടന്‍ പ്രതിയായ ബലാത്സംഗക്കേസ്; അന്വേഷണം തുടങ്ങി പൊലീസ്

vedan
vedan

പരാതിക്കാരിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

റാപ്പര്‍ വേടന്‍ പ്രതിയായ ബലാത്സംഗ കേസില്‍ അന്വേഷണം ആരംഭിച്ച് തൃക്കാക്കര പൊലീസ്. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പരാതിക്കാരിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. കൊച്ചിയിലും കോഴിക്കോടും പരിശോധന നടത്തും. രഹസ്യ മൊഴിയുടെ പകര്‍പ്പ് കൂടി ലഭ്യമായ ശേഷം വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് നീക്കം. യുവതിയുമായുള്ള വേടന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചു. നിലവില്‍ കേസ് അന്വേഷണ ചുമതല ഇന്‍ഫോപാര്‍ക്ക് എസ് എച്ച് ഒയ്ക്കാണ്.

tRootC1469263">

അതേസമയം, വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. വിവാഹ വാഗ്ദാനം നല്‍കി 2021 മുതല്‍ 2023 വരെ 5 തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു.

Tags