കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരെ പരാതി നൽകിയ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്

Rape case against doctor who filed complaint against film stars in Kochi

കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾ ഉൾപ്പെട്ട മർദനക്കേസിൽ പരാതിക്കാരനായ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ് എടുത്തു. ഡോ. ജോൺസൺ ജെ. വർഗീസിനെതിരെ യുവനടിയുടെ അടുത്ത ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്. മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഡോക്ടറുടെ ഫോൺ യുവതി പോലീസിന് കൈമാറിയതായാണ് വിവരം. ഇൻഫോപാർക്ക് പോലീസാണ് ഡോക്ടർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിരിക്കുന്നത്. ഡോക്ടറെ മർദിച്ച സംഭവത്തിൽ താരങ്ങൾക്കെതിരെ കടവന്ത്ര പോലീസാണ് നേരത്തെ കേസെടുത്തിരുന്നത്. കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് റിപ്പോർട്ട്.

ഡോക്ടറെ മർദിച്ച കേസിൽ നടിയും നടനുമടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മർദനക്കേസിലെ പ്രതിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുത്ത ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.

Tags