റാന്നി UDF സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ

Relief for Rahul Mangkootatil; Anticipatory bail will not be cancelled in second rape case


പത്തനംതിട്ട: റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവിന്റെ റോഡ് ഷോയ്ക്കിടെ കടന്നുവന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റോഡ് ഷോയ്ക്കിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക കാറിൽ എത്തിയത്. പ്രവർത്തകർക്ക് കൈ കൊടുത്ത് സംസാരിച്ച രാഹുലിനെ ചിലർ ഷാൾ അണിയിച്ചു.

അതേസമയം പ്രചാരണത്തിനായല്ല എത്തിയതെന്നും പാലക്കാട് നിന്നും അടൂരിലേക്ക് പോകുന്ന വഴിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. റോഡിൽകൂടി യാത്ര ചെയ്യുകയാണ്. പാലക്കാട് നിന്നും വരികയാണ്. പ്രചാരണത്തിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ നേരിൽ കണ്ടില്ലെന്നും അദ്ദേഹം ഇവിടെ വന്നിരുന്നുവെന്ന് മാധ്യമ പ്രവർത്തകരാണ് പറഞ്ഞതെന്നും പഴകുളം മധു പറഞ്ഞു. രാഹുൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽനിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ ഇതുവഴി വന്നപ്പോൾ സ്വന്തം സഹപ്രവർത്തകരെ കണ്ട് സംസാരിച്ചുകാണും, അതിൽ ഒരു തെറ്റുമില്ല. അതിൽ ഒരു പരാതിയുടെയും ആവശ്യമില്ലെന്നും പഴകുളം മധു പറഞ്ഞു.

Tags