റാങ്ക്പട്ടിക അഞ്ചുമാസം പിന്നിട്ടു ; എല്‍ഡി ക്ലാര്‍ക്ക് പുതിയ ഒഴിവുകളില്ല
തിരുവനന്തപുരം: വിവിധ വകുപ്പുകളിലേക്കുള്ള ക്ലാർക്ക് റാങ്ക്പട്ടിക അഞ്ചുമാസം പിന്നിട്ടിട്ടും മുൻപത്തേതിന്റെ നാലിലൊന്ന് നിയമനംമാത്രം നടന്നു. 14 ജില്ലകളിലായി ഇതുവരെ നിയമനശുപാർശ ലഭിച്ചത് 369 പേർക്ക്. കഴിഞ്ഞ റാങ്ക്പട്ടികയിൽനിന്ന് ഇതേ കാലയളവിൽ 1455 പേർക്ക് നിയമനശുപാർശ കിട്ടിയിരുന്നു.
tRootC1469263">തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും വോട്ടർപട്ടിക തീവ്രപരിഷ്‌കരണവും കാരണം ഒഴിവുകൾ കൃത്യമായി റിപ്പോർട്ടുചെയ്യാനാകാത്തതാണ് നിയമനം കുറയാൻ കാരണം.
ഇതുവരെയുണ്ടായ നിയമനങ്ങളിൽ 221 എണ്ണവും എൻജെഡി ഒഴിവിലേക്കാണ്. ബാക്കിയുള്ളവയാകട്ടെ ഭിന്നശേഷിക്കാർക്കുണ്ടായിരുന്ന കുടിശ്ശികനിയമനം തീർക്കാനുള്ളതും. അതിനാൽ, റാങ്ക്പട്ടിക നിലവിൽവന്നശേഷം പുതിയ ഒഴിവുകളുണ്ടായില്ല.
നിയമസഭാതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംകൂടി വരുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഏറ്റവുംകൂടുതൽപ്പേർ വിരമിക്കുന്നത്. പെരുമാറ്റച്ചട്ടവും എസ്ഐആറും കാരണം സ്ഥാനക്കയറ്റങ്ങളും വൈകി. പുതിയ ഒഴിവുകളുണ്ടാകുന്നതിലും ഇത് തടസ്സമാകുന്നുണ്ട്.
14 ജില്ലകൾക്കുള്ള പുതിയ റാങ്ക്പട്ടികയിൽ 20,589 പേരുണ്ട്. മുഖ്യപട്ടികയിൽ 9945 പേരും സമുദായസംവരണ ഉപപട്ടികയിൽ 10,202 പേരും ഭിന്നശേഷിസംവരണ ഉപപട്ടികയിൽ 442 പേരുമാണ് ഉൾപ്പെട്ടത്. കഴിഞ്ഞ റാങ്ക്പട്ടികയിൽ ഉണ്ടായിരുന്നതിനെക്കാൾ 2929 പേർ കുറവാണ്.
2239 പേരുള്ള തിരുവനന്തപുരത്തിന്റെ റാങ്ക്പട്ടികയാണ് ഏറ്റവും വലുത്. വയനാടിന്റെ റാങ്ക്പട്ടികയിൽ 715 പേരേയുള്ളൂ. എറണാകുളത്തും 2000-ത്തിലേറെപ്പേർ പട്ടികയിൽ ഉൾപ്പെട്ടു.
.jpg)


